ഖാർഗ് ദ്വീപിന്റെ ദൃശ്യം

ഖാർഗ് ദ്വീപ് തൊട്ടാൽ പൊള്ളുന്നതാർക്ക്?

ഇ​റാ​ന്റെ ഖാ​ർ​ഗ് ദ്വീ​പി​ലെ എ​ണ്ണ ക​യ​റ്റു​മ​തി കേ​ന്ദ്രം ആ​ക്ര​മി​ച്ചു​വെ​ന്ന ട്രം​പി​ന്റെ അ​വ​കാ​ശ​വാ​ദ​ത്തി​നു പി​ന്നാ​ലെ പ​ശ്ചി​മേ​ഷ്യ​ൻ ഭൂ​മി​ശാ​സ്ത്ര​ത്തി​ലെ അ​തി​നി​ർ​ണാ​യ​ക​മാ​യ ഈ ​കു​ഞ്ഞു ദ്വീ​പ് വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്. ഇ​റാ​ന്റെ വി​ശാ​ല​മാ​യ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന അ​തി ത​ന്ത്ര​പ്ര​ധാ​ന​മാ​യ മേ​ഖ​ല​യാ​ണ് ഖാ​ർ​ഗ്. ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ഇ​റാ​നു നേ​ർ​ക്ക് യു​ദ്ധം ആ​രം​ഭി​ച്ചി​ട്ട് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടെ​ങ്കി​ലും ഖാ​ർ​ഗി​നെ ഇ​തു​വ​രെ ഉ​ന്ന​മി​ട്ടി​രു​ന്നി​ല്ല.

ഇ​​​റാ​​​ൻ തീ​​​ര​​​ത്തു​​​നി​​​ന്ന് 25 കി​​​ലോ​​​മീ​​​റ്റ​​​റി​​​ലേ​​​റെ അ​​​ക​​​ലെ​​ ഹു​​​ർ​​​മു​​​സി​ന്റെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റാ​യാ​ണ് ഈ ​ദ്വീ​പ് സ്ഥി​​​തി​ചെ​​​യ്യു​​​ന്ന​ത്. ദ്വീ​​​പി​നേ​ൽ​ക്കു​ന്ന ഏ​തൊ​രു ആ​ഘാ​ത​വും ഇ​റാ​ന്റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ​യും ആ​ഗോ​ള എ​ണ്ണ വി​പ​ണി​യെ​യും സാ​ര​മാ​യി ബാ​ധി​ക്കും. ലോ​ക​ത്ത് ഇ​തു​വ​രെ തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട്ട എ​​​ണ്ണ ശേ​​​ഖ​​​ര​​​ത്തി​​​ന്റെ 11.8 ശ​​​ത​​​മാ​​​ന​​​വും സ്വ​​​ന്ത​​​മാ​​​യു​​​ള്ള ഇ​​​റാ​​​ന്റെ എ​​​ണ്ണ ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യാ​ണ് ഇ​ത് ക​ണ​ക്കാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ എ​​​ണ്ണ​​​യു​​​ടെ 90 ശ​​​ത​​​മാ​​​ന​​​വും പു​​​റ​​​ത്തേ​​​ക്കൊ​​​ഴു​​​കു​​​ന്ന​​​ത് ഈ ​ദ്വീ​പു വ​ഴി​യാ​ണ്.

ഖാ​ർ​ഗി​ലാ​​​ണ് ഇ​റാ​ന്റെ എ​​​ണ്ണ​​​പ്പാ​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പൈ​​​പ്പു​​​ക​​​ളി​​​ൽ മ​​​ഹാ​​​ഭൂ​​​രി​​​പ​​​ക്ഷ​​​വും അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്. ഇ​​​വി​​​ടെ​​​വെ​​​ച്ചാ​​​ണ് ക​​​പ്പ​​​ലു​​​ക​​​ളി​​​ൽ ക​​​യ​​​റ്റി​​​പ്പോ​​​കു​​​ന്ന​​​തും. അ​​​മേ​​​രി​​​ക്ക​​​ൻ ക​​​മ്പ​​​നി​​​യാ​​​യ ‘അ​​​മോ​​​കോ’ സ്ഥാ​​​പി​​​ച്ച പൈ​​​​പ് ലൈ​​​നു​​​ക​​​ൾ 1979ലെ ​​​വി​​​പ്ല​​​വ​​​കാ​​​ല​​​ത്ത് ഇ​​​റാ​​​ൻ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​റാ​​​ൻ തീ​​​ര​​​ങ്ങ​​​ളി​​​ലേ​​​റെ​​​യും ക​​​പ്പ​​​ലു​​​ക​​​ള​​​ടു​​​പ്പി​​​ക്കാ​​​നാ​​​വാ​​​ത്ത​​​വി​​​ധം ആ​​​ഴം കു​​​റ​​​ഞ്ഞ​​​തോ എ​​​ക്ക​​​ൽ നി​​​റ​​​ഞ്ഞ​​​തോ ആ​​​ണെ​​​ങ്കി​​​ൽ ഖാ​ർ​ഗി​​​ലേ​​​ത് ആ​​​ഴം​കൂ​​​ടി​​​യ​​​വ​​​യാ​​​ണ്. ശ​​​രാ​​​ശ​​​രി 13 ല​​​ക്ഷം മു​​​ത​​​ൽ 16 ല​​​ക്ഷം വ​​​രെ ബാ​ര​ൽ എ​​​ണ്ണ പ്ര​​​തി​​​ദി​​​നം ഇ​​​വി​​​ടെ​​​നി​​​ന്ന് ക​​​യ​​​റ്റി​​​പ്പോ​​​കു​​​ന്നു​​​ണ്ട്. ഖാ​ർ​ഗി​​​ൽ 1.80 കോ​​​ടി ബാ​​​ര​​​ൽ ക​​​രു​​​ത​​​ൽ ​ശേ​​​ഖ​​​ര​​​മാ​​​യും സൂ​​​ക്ഷി​​​ച്ചു​​​വെ​​​ച്ചി​​​ട്ടു​​​ണ്ട്.

ഖാ​ർ​ഗി​​​നെ ത​​​ക​​​ർ​​​ക്കു​​​ന്ന​​​തോ പി​​​ടി​​​ച്ച​​​ട​​​ക്കു​​​​ന്ന​​​തോ മൂ​ല​മു​ള്ള പ്ര​​​തി​​​സ​​​ന്ധി ലോ​ക സ​​​മ്പ​​​ദ്‍വ്യ​​​വ​​​സ്ഥ​​​ക്കും ക​ന​ത്ത ആ​ഘാ​ത​മേ​ൽ​പി​ക്കും. ഖാ​​​ർ​ഗ് ദ്വീ​​​പ് ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ൽ ആ ​​​രാ​​​ജ്യ​​​ത്തു​​​നി​​​ന്നു​​​ള്ള എ​​​ണ്ണ ക​​​യ​​​റ്റു​​​മ​​​തി നി​​​ല​​​ക്കു​ന്ന​തോ​ടെ എ​​​ണ്ണ​​​വി​​​ല പി​ടി​ത്തം​വി​ട്ട് കു​​​തി​​​ക്കു​​​മെ​​​ന്നു​​​റ​​​പ്പ്.

പ​ശ്ചി​മേ​ഷ്യ​ൻ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ബോം​ബാ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​ന്ന് എ​ന്നാ​ണ് ദ്വീ​പി​നു നേ​ർ​ക്കു​ള്ള ആ​ക്ര​മ​ണ​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്. ബോം​ബു​ക​ൾ പ​തി​ക്കു​ന്ന വി​ഡി​യോ​യും ഒ​പ്പ​മു​​ണ്ടെ​ങ്കി​ലും ആ​ക്ര​മ​ണ​ത്തെ സ്ഥി​രീ​ക​രി​ക്കു​ന്ന ഒ​രു തെ​ളി​വും ട്രം​പ് ന​ൽ​കി​യി​ട്ടി​ല്ല. ഈ ​ദ്വീ​പി​ലെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടാ​ൽ മേ​ഖ​ല​യി​ലെ യു.​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളും ‘ചാ​ര​ക്കൂ​മ്പാ​ര’​മാ​ക്കി മാ​റ്റു​മെ​ന്ന് ഇ​റാ​നും ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Who will get burned if they touch Kharg Island?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.