Posted On
date_range Updated On
date_range വെൽഫെയർ ഫോറം നേതാക്കൾ മഅ്ദനിയെ സന്ദർശിച്ചു
സലാല: ഇന്ത്യൻ വെൽഫെയർ ഫോറം സലാല സെക്രട്ടറി കെ. സൈനുദ്ദീൻ പൊന്നാനി, വർക്കിങ് കമ്മിറ ്റിയംഗം സജീബ് ജലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലെത്തി അബ്ദുന്നാസിർ മഅ്ദനിയെ സന്ദർശിച്ചു. 45 മിനിറ്റോളം നീണ്ട സന്ദർശനത്തിൽ അനന്തമായി നീളുന്ന വിചാരണയെക്കുറിച്ച ആശങ്ക പങ്കുവെച്ചു. അദ്ദേഹത്തോടുള്ള നീതിനിഷേധം അവസാനിപ്പിക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വെൽഫെയർ ഫോറം സെക്രട്ടറി കെ. സൈനുദ്ദീൻ പൊന്നാനി ആവശ്യപ്പെട്ടു. വെൽഫെയർ ഫോറം പ്രവർത്തകരായ ഷാജി കമൂന, വി. അയൂബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.