മസ്കത്ത്: അഞ്ചാമത് വീ ഹെല്‍പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ സിയാല്‍കോട്ട് ക്രിക്കറ്റ് ടീമിന് വിജയം. ലങ്കന്‍ പേള്‍സിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സിയാല്‍കോട്ട് കിരീടമണിഞ്ഞത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കന്‍ പേള്‍സ് എട്ട് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിയാല്‍കോട്ട് ടീം ഒമ്പത് വിക്കറ്റും മൂന്ന് ഓവറും ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടന്നു.
സിയാല്‍കോട്ട് താരം ഫൈസലിനെ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. മികച്ച ബാറ്റ്സ്മാനായി ലങ്കന്‍ പേള്‍സിന്‍െറ ശാഹിസിനെയും മികച്ച ബൗളറായി സിയാല്‍കോട്ടിന്‍െറ ശംസിനെയും മാന്‍ ഓഫ് ദ സീരീസായി സിയാല്‍കോട്ടിന്‍െറ ഇശ്തിയാഖിനെയും തെരഞ്ഞെടുത്തു. ക്രിസ്പോ ഫുഡ്സ് ഒമാന്‍ ആയിരുന്നു ടൂര്‍ണമെന്‍റിന്‍െറ സ്പോണ്‍സര്‍മാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.