വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പിൽനിന്ന്

വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ രക്തദാന ക്യാമ്പും വിനോദ് ഭാസ്കർ അനുസ്മരണവും

മസ്കത്ത്: വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ നേതൃത്വത്തിൽ വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കേരളത്തിലും പുറത്തും ലക്ഷകണക്കിന് വോളന്റീമാരുള്ള ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബ്ലഡ് ഡോണേഴ്സ് ഒമാൻ ദുഃഖം രേഖപെടുത്തി. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി രക്‌തദാന ക്യാമ്പും സംഘടിപ്പിച്ചു. അനുശോചനയോഗത്തിൽ ബ്ലഡ് ഡോണേഴ്സിന്റെ രക്ഷധികാരികൾ ആയ സരസ്വതി മനോജ്‌, ബാലകൃഷ്ണൻ വല്യാട്ട്, എന്നിവർ വിനോദ് ഭാസ്കർ ന്റെ പ്രവർത്തനങ്ങളെ കുറിച്ചു അനുസ്മരിച്ചു. നിഷ വിനോദ്, ആശ റയ്നർ, നിഷ പ്രഭാകർ, വിനോദ് വാസുദേവ്, കബീർ, യതീഷ് കുറുപ്പ്, ഷെബിൻ അബ്ബാസ് തുടങ്ങിയവർ വിനോദ് ഭാസ്കരുമായുള്ള ഓർമകൾ പങ്കുവച്ചു. ക്യാമ്പിൽ 44 പേർ രക്തവും എട്ടുപേർ ​​​േപ്ലറ്റ്ലറ്റും ദാനം ചെയ്തു. അനുസ്മരണ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാനുവേണ്ടി സംഘടകർ നന്ദി അറിയിച്ചു.


Tags:    
News Summary - We Help Blood Donors Oman Blood Donation Camp and Vinod Bhaskar Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.