വയനാട് ദുരന്ത ബാധിതർക്കുള്ള പി.സി.എഫ് സലാലയുടെ സഹായം വർക്കല രാജ് വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range വയനാട്: പി.സി.എഫ് സഹായ വിതരണം
സലാല: വയനാട് ദുരന്തത്തിൽ സർവതും നഷ്ടമായ പതിനഞ്ച് കുടുംബങ്ങൾക്ക് പി.സി.എഫ് സലാല തൊഴിലുപകരണങ്ങൾ വിതരണം ചെയ്തു. കൽപറ്റ എ.ജി.ടി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ഡി.പി വൈസ് ചെയർമാൻ വർക്കല രാജാണ് തൊഴിലുപകരണങ്ങൾ കൈമാറിയത്.
ചടങ്ങിൽ സിയാവുദ്ദീൻ തങ്ങൾ, മജീദ് ചേർപ്പ്, ശശികുമാരി തുടങ്ങിയ പി.ഡി.പി നേതാക്കൾ സംബന്ധിച്ചു. കൂടുതൽ സഹായങ്ങൾ ഇനിയും ചെയ്യുമെന്ന് പി.സി.എഫ് പ്രസിഡന്റ് റസാഖ് ചാലിശ്ശേരി പറഞ്ഞു. ടി.പി. ലത്തീഫ്, ശംസുദ്ദീൻ പയ്യോളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.