ജിദാനില് പൈപ്പ് പൊട്ടിയ സ്ഥലത്ത് നടക്കുന്ന അറ്റകുറ്റപ്പണികൾ
Posted On
date_range Updated On
date_range പൈപ്പ് പൊട്ടി ജിദാനില് ജലവിതരണം തടസ്സപ്പെട്ടു
മത്ര: ജിദാനില് കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടു. ജിദാന്‍ റോഡിലെ പള്ളിക്ക് മുമ്പിലുള്ള റോഡിന് അടിയിലുള്ള പൈപ്പാണ് പൊട്ടിയത്. ഇതുകാരണം രാവിലെ മുതല്‍ സൂഖിലൂടെ വെള്ളം പരന്നൊഴുകി.
ഭൂമിക്കടിയില്‍ ആഴത്തിലുള്ള പൈപ്പ് പൊട്ടിയതിനാല്‍ അതുവഴിയുള്ള റോഡ് ഗതാഗതം തിരിച്ചുവിട്ട് റോഡ് നടുകെ വെട്ടിപ്പൊളിച്ച് മണ്ണുമാന്തി യന്ത്രംകൊണ്ട് കുഴിയെടുത്താണ് പൈപ്പ് മാറ്റി ശരിയാക്കിക്കൊണ്ടിരുന്നത്. രാവിലെ മുതല്‍ ജല വിതരണം തടസ്സപ്പെട്ടതിനാല്‍ ഹോട്ടലുകളുടെയും ലൈനിലുള്ള വീടുകളിലും വെള്ളം മുടങ്ങിയത് പ്രയാസമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.