മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ ജലശുദ്ധീകരണശാല നിർമിക്കുന്നു. സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിലുള്ള ഇവിടത്തുകാരുടെ കുടിവെള്ള ആവശ്യങ്ങൾ നിവർത്തിക്കുന്നതിെനാപ്പം വിനോദസഞ്ചാര േമഖലയുടെ പുരോഗതിക്കും പദ്ധതി സഹായകരമാകും. ജബൽ അഖ്ദറിലെ കുടിവെള്ള ആവശ്യങ്ങൾ പരിഹരിക്കണമെന്ന ഏറെ നാളുകളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ആഗസ്റ്റിൽ പദ്ധതിയുടെ നിർമാണമാരംഭിച്ചതായി നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന വൈദ്യുതി ജലവിതരണ പൊതുഅതോറിറ്റി (ദിയാം) അധികൃതർ അറിയിച്ചു. അടുത്തവർഷം പദ്ധതി പ്രവർത്തനം തുടങ്ങും. പൂർണതോതിലുള്ള വാണിജ്യ പ്രവർത്തനം 2019 മാർച്ച് മാസത്തോടെ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും ‘ദിയാം’ പ്രോജക്ട് മാനേജർ അഹമ്മദ് ബിൻ നാസർ അൽ അബ്രി പറഞ്ഞു.
പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിദിനം 1.76 ദശലക്ഷം ഗാലൻ ആയിരിക്കും ശാലയുടെ ശേഷി. 38 കിലോമീറ്റർ ദൂരെവരെയുള്ള ഉപഭോക്താക്കൾക്ക് ഇതോടെ കുടിവെള്ളം എത്തിക്കാൻ കഴിയും. 120 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ്ലൈൻ വഴി ജബൽ അഖ്ദറിെൻറ ഏതാണ്ടെല്ലാ ഭാഗങ്ങളിലും കുടിവെള്ളമെത്തിക്കാൻ സാധിക്കും. പദ്ധതിയുടെ ഭാഗമായി എണ്ണൂറ് മുതൽ അയ്യായിരം ക്യുബിക് മീറ്റർ വരെ ശേഷിയുള്ള മൂന്ന് ജല ശുദ്ധീകരണ ശാലകൾ നിർമിക്കുമെന്നും നാസർ അൽ അബ്രി പറഞ്ഞു. ഒമാെൻറ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും കുടിവെള്ളമെത്തിക്കണമെന്ന അതോറിറ്റിയുടെ തീരുമാനത്തിെൻറ ഭാഗമായാണ് പുതിയ ശുദ്ധീകരണശാലയുടെ നിർമാണം. പ്രദേശത്തിെൻറ ഭൂമിശാസ്ത്രപരമായ വെല്ലുവിളി മറികടന്നാണ് ശുദ്ധീകരണശാല നിർമിക്കുന്നത് എന്നാണ് മറ്റൊരു പ്രത്യേകത. ടൂറിസം മേഖലയിൽ നിക്ഷേപങ്ങൾ എത്തിക്കാനും വികസനത്തിനും ഇൗ കുടിവെള്ള പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൽ അബ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.