അഴുക്കുചാലിൽ വീണ് ഒരാൾ മരിച്ചു
മസ്കത്ത്: അഴുക്കുചാലിെൻറ ഭാഗമായ മാൻഹോളിൽ വീണ് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കുണ്ട്. ഇയാളെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോഷറിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അറ്റകുറ്റപ്പണിക്കായി എത്തിയ തൊഴിലാളികളാണ് അപകടത്തിൽപെട്ടതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഇവർ ഏതു രാജ്യക്കാരാണെന്നതടക്കം വിശദ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വിവരമറിഞ്ഞ് ഉടൻ എത്തിയ സംഘം ആദ്യം പുറത്തെടുത്തയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു. രണ്ടാമനെയും പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഇബ്രയിൽ കഴിഞ്ഞമാസം 18ന് പൈപ്പ്ലൈൻ ഇടുന്നതിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ബംഗ്ലാദേശ് സ്വദേശി മരിച്ചിരുന്നു. ഇന്ത്യക്കാരനടക്കം മൂന്നുപേർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. പൈപ്പ്ലൈൻ ജോലിക്കായി കുഴിച്ച രണ്ടാൾ പൊക്കമുള്ള കുഴിയിലിറങ്ങി ജോലി ചെയ്യവേ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇതിനിടെ കുഴിക്ക് സമീപത്തുകൂടെ കടന്നുപോവുന്ന സ്വീവേജ് വാട്ടർ പൈപ്പ്ലൈൻ പൊട്ടി കുഴിയിൽ വെള്ളം നിറഞ്ഞാണ് അന്ന് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.