മസ്കത്ത്: പൊതുസ്ഥലത്ത് നിർമാണം മാലിന്യം തള്ളാൻ ശ്രമിച്ച വാഹനം പിടിച്ചെടുത്തതായി മസ്കത്ത് നഗരസഭ അറിയിച്ചു. ബുധനാഴ്ചയാണ് പിക്കപ്പ് വാഹനം പിടിച്ചെടുത്തത്. അർബൻ ഇൻസ്പെക്ഷൻ ഡിപ്പാർട്മെൻറ് റോയൽ ഒമാൻ പൊലീസിെൻറ സഹകരണത്തോടെയാണ് നടപടിയെടുത്തത്. നിർമാണ മാലിന്യങ്ങൾ തള്ളുന്ന പ്രവണതക്കെതിരെ കർശന നടപടിയെടുക്കാൻ അടുത്തിടെ മസ്കത്ത് നഗരസഭ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.