മസ്കത്ത്: ഒമാെൻറ വിവിധ ഭാഗങ്ങളിൽനിന്ന് മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാൻ 20 സംസ്കരണ യൂനിറ്റുകൾ ഒമാൻ എൻവയൺമെൻറൽ സർവിസ് േഹാൾഡിങ് കമ്പനി (ബീഹ്) ആരംഭിച്ചു. ഇവയിൽ രണ്ടെണ്ണം ആധുനിക ഉപകരണ സജ്ജീകരണങ്ങളോടുകൂടിയ പുനഃചംക്രമണ യന്ത്രങ്ങൾ ഉൾപ്പെടുന്നതാണ്. മണിക്കൂറിൽ 1,500 ടൺ മാലിന്യം വരെ സംസ്കരിച്ച് പുനരുപയോഗത്തിന് സാധ്യമാക്കാൻ കഴിയുന്നതാണ് പുതുതായി സ്ഥാപിച്ച യന്ത്ര യൂനിറ്റുകൾ.
ശാസ്ത്രീയവും കൃത്യവുമായ മാലിന്യനിർമാർജനത്തിലൂടെ പരിസ്ഥിതിയും പൊതുജനാരോഗ്യവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബീഹ് നൂതന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള സംസ്കരണ പദ്ധതികൾക്ക് തുടക്കമിട്ടിരിക്കുന്നത്. മാലിന്യത്തിന് മൂല്യവും ഗുണവുമുണ്ടെന്നും വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതാണെന്നും പൊതുജനങ്ങളിൽ ബോധവത്കരണം നടത്തുന്നതിനാണ് ആദ്യഘട്ടത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതെന്ന് ബീഹ് വേസ്റ്റ് ആൻഡ് അസറ്റ് വിഭാഗം തലവൻ സാലിം അൽ ഷീദി പറഞ്ഞു. മണിക്കൂറിൽ 300 മുതൽ 400 വരെ ടൺ ഒാർഗാനിക് മാലിന്യം പുനഃചംക്രമണം നടത്താൻ കഴിയുന്ന മൂന്നു യന്ത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങൾക്കിടയിൽ മാലിന്യ സംസ്കരണമടക്കമുള്ള വിഷയത്തിൽ ബോധവത്കരണം നടത്താനും പൊതുജന പങ്കാളിത്തത്തിലൂടെ സമ്പൂർണ ശുചിത്വം ഉറപ്പാക്കാനുമായി വിപുലമായ കാമ്പയിൻ ആംഭിക്കാനൊരുങ്ങുകയാണ് ബീഹ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.