കെ.എം.സി.സി സലാലയിൽ സംഘടിപ്പിച്ച വി.കെ. ഇബ്രാഹിം കുഞ്ഞ് അനുസ്മരണത്തിൽ എ.കെ. പവിത്രൻ സംസാരിക്കുന്നു
സലാല: അന്തരിച്ച മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ അനുസ്മരണം കെ.എം.സി.സി സലാലയിൽ സംഘടിപ്പിച്ചു.
ടൗൺ ഓഫിസിൽ നടന്ന പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ഏറ്റെടുത്ത ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ച, കേരളത്തെ ഒന്നായി കണ്ടയാളാണ് അദ്ദേഹം. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും വികസനമെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതായി സംസാരിച്ചവർ പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട്, എ.കെ. പവിത്രൻ, ജി. സലീം സേട്ട്, ഹരികുമാർ ഓച്ചിറ, സലീം കൊടുങ്ങല്ലൂർ, അഹമ്മദ് സഖാഫി, മൊയ്തീൻകുട്ടി ഫൈസി, ഹുസൈൻ കാച്ചിലോടി, ഹമീദ് ഫൈസി, ഷബീർ കാലടി തുടങ്ങിയവർ സംസാരിച്ചു. റഷീദ് കൽപ്പറ്റ സ്വാഗതവും ഷൗക്കത്ത് കോവാർ നന്ദിയും പറഞ്ഞു. മസ്ജിദ് റവാസിൽ നടന്ന മയ്യത്ത് നിസ്കാരത്തിന് അബ്ദുല്ലത്തീഫ് ഫൈസി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.