ഒമാനിൽ വിസിറ്റിങ്​ വിസ ഫാമിലി വിസയിലേക്ക്​ മാറ്റാൻ സാധിക്കും -ആർ.ഒ.പി

മസ്​കത്ത്​: സന്ദർശക വിസയിലുള്ള ഒമാനിലെ പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക്​ വേണമെങ്കിൽ കുടുംബ വിസയിലേക്ക്​ മാറാവുന്നതാണെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്താണ്​ ഇൗ തീരുമാനം. ഇതനുസരിച്ച്​ വിസിറ്റിങ്​ വിസയിലുള്ളവർക്ക്​ രാജ്യത്തിന്​ പുറത്തുപോകാതെ തന്നെ ഫാമിലി വിസയിലേക്ക്​ മാറാൻ സാധിക്കും. 

പാസ്​പോർട്ട്​സ്​ ആൻഡ്​​ റെസിഡൻസ്​ ഡയറക്​ടറേറ്റ്​ ജനറലിലാണ്​ ഇതുസംബന്ധിച്ച അപേക്ഷ​ നൽകേണ്ടതെന്നും ഒൗദ്യോഗിക ദിനപത്രമായ ഒമാൻ ഒബ്​സർവർ റിപ്പോർട്ട്​ ചെയ്​തു. ഒമാനിൽ ജോലി ചെയ്യുന്നവരുടെ ഭാര്യ/ഭർത്താവ്​, നിശ്ചത പ്രായപരിധിയിലുള്ള കുട്ടികൾ, ഒമാനി പൗരന്മാരുടെ വിദേശികളായ ഭാര്യ തുടങ്ങിയവരാണ്​ വിസ മാറ്റിലഭിക്കാൻ അർഹതയുള്ളവർ. 

കാലാവധി കഴിഞ്ഞ ടൂറിസ്​റ്റ്​ വിസകൾക്ക്​ ജൂലൈ 15 വരെ പിഴ ഇൗടാക്കില്ലെന്നും ആർ.ഒ.പി അറിയിച്ചിട്ടുണ്ട്​. ഇതുപ്രകാരം, ലോക്​ഡൗണിനെ തുടർന്ന്​ ഒമാനിൽ കുടുങ്ങിയവർ 15ാം തീയതിക്കുള്ളിൽ നാട്ടിലേക്ക്​ മടങ്ങുകയാണെങ്കിൽ വിസ പുതുക്കേണ്ടതില്ല. 15ന്​ ശേഷം ഒമാനിൽ തുടരണമെന്നുള്ളവർക്ക്​ സന്ദർശക വിസകൾ ആർ.ഒ.പി വെബ്​സൈറ്റ്​ മുഖേന പുതുക്കാം. വിമാന സർവിസ്​ നിർത്തലാക്കിയതിനെ തുടർന്ന്​ ഒമാനിൽ കുടുങ്ങിയവർക്ക്​ ജൂൺ 30 വരെ സൗജന്യമായി തനിയെ വിസ പുതുക്കി നൽകിയിരുന്നു.

Tags:    
News Summary - visiting visa can convert to family visa in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.