യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​ർ ദു​ക​ത്തി​ലെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ 

പ്രത്യേക സാമ്പത്തിക മേഖല സന്ദർശിച്ചു

മസ്കത്ത്: ദുകത്തിലെ പ്രത്യേക സാമ്പത്തിക മേഖല (സെസാദ്) യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങളുടെ 13 അംബാസഡർമാരും പ്രതിനിധികളും സന്ദർശിച്ചു.

പ്രത്യേക സാമ്പത്തിക മേഖലകൾക്കും സ്വതന്ത്ര മേഖലകൾക്കും വേണ്ടിയുള്ള പബ്ലിക് അതോറിറ്റി ചെയർമാൻ ഡോ. അലി ബിൻ മസൂദ് അൽ സുനൈദിയുമായും കമ്പനികളുടെ സി.ഇ.ഒമാരുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.

മേഖലയിലെ നിക്ഷേപ സാധ്യതകളും നിക്ഷേപകർക്കും ബിസിനസുകാർക്കും നൽകുന്ന പ്രോത്സാഹനങ്ങളെയും സൗകര്യങ്ങളെയും കുറിച്ചും വിശദീകരിച്ചു. സോണിൽ ഇതിനകം വികസിപ്പിച്ചതും നിർമാണത്തിലിരിക്കുന്നതുമായ പദ്ധതികളെക്കുറിച്ചും പ്രതിനിധിസംഘത്തെ പരിചയപ്പെടുത്തി.

ദുകം തുറമുഖം, ദുകം റിഫൈനറി, വിവിധോദ്ദേശ്യ മത്സ്യബന്ധന തുറമുഖം, ഫിഷറീസ് ആൻഡ് ഫുഡ് ഇൻഡസ്ട്രീസ് സോൺ, ഹോങ് ടോങ് പൈപ്പിങ് ഫാക്ടറി, ഡ്രൈഡോക്ക്, കർവ മോട്ടോഴ്സ് തുടങ്ങി ദുകത്തിലെ വിവിധ പദ്ധതി പ്രദേശങ്ങളും പ്രതിനിധി സംഘം സന്ദർശിച്ചു.

Tags:    
News Summary - Visited the Special Economic Zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.