വി​ഷു സം​ഗീ​ത സാ​യാ​ഹ്നം 24ന്​

മസ്കത്ത്: സ്റ്റേജ് ഫൈവ് ഇൻറർനാഷനൽ എൽ.എൽ.സിയുടെ ആഭിമുഖ്യത്തിൽ വിഷു സംഗീത സായാഹ്നം എന്ന പേരിൽ കലാവിരുന്ന് സംഘടിപ്പിക്കുന്നു. ഇൗമാസം 24ന് വൈകീട്ട് 5.30 മുതൽ റൂവി അൽ ഫലാജ് ഹോട്ടലിലാണ് പരിപാടി. സ്തനാർബുദ ബോധവത്കരണത്തിനൊപ്പം കാസർകോട് നടക്കുന്ന സായിഗ്രാമം പദ്ധതികളുടെ പ്രചാരവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകരിൽ ഒരാളായ ഡോ. രാജ്യശ്രീ നാരായണൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നടൻ ജയസൂര്യയാണ് പരിപാടിയിലെ മുഖ്യാതിഥികളിൽ ഒരാൾ. കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള സായിഗ്രാമത്തിെൻറയും സത്യസായി ഫ്രീ ഹോസ്പിറ്റൽ എന്നിവയുടെ പ്രചാരണാർഥവുമാണ് ജയസൂര്യ പരിപാടിയിൽ സംബന്ധിക്കുന്നത്. സ്തനാർബുദത്തിനെതിരായ ബോധവത്കരണാർഥം നടി പ്രിയങ്കയും പരിപാടിയിൽ പെങ്കടുക്കും. സംഗീത പരിപാടിയിൽ തമിഴ് സംഗീതജ്ഞൻ ബാലാജിയായിരിക്കും ബാൻഡ് ലീഡർ. മസ്കത്ത് ഇന്ത്യൻ സ്കൂളിലെ മുൻ സംഗീത അധ്യാപികയും വോക്സോളജിസ്റ്റുമായ ഡോ. ശ്യാമള വിനോദ്, മകനും ജയ ടി.വിയിലെ സൂപ്പർ സിങ്ങർ ഫെയിമുമായ കേശ് വിനോദ് എന്നിവർക്കും ഒപ്പം ടെലിവിഷൻ സംഗീത പരിപാടികളിലെ മുൻനിരക്കാരായ ആരാധന ഒാർക്കസ്ട്രാ ടീമും പരിപാടിയിൽ പെങ്കടുക്കും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യ പാസ് വഴി നിയന്ത്രിക്കുമെന്നും ഡോ. രാജ്യശ്രീ പറഞ്ഞു. വാർത്താസമ്മേളനത്തിൽ രാധാകൃഷ്ണകുറുപ്പ്, ജ്യോതിലക്ഷ്മി ടീച്ചർ, തുളസീധരൻ പിള്ള എന്നിവരും സംബന്ധിച്ചു. 
Tags:    
News Summary - vishu, music night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.