ധ്വനി മസ്ക്കത്തന്റെ ആഘോഷ പരിപടികളിൽനിന്ന്
മസ്കത്ത്: മസ്കത്തിലെ മലയാളി കൂട്ടായ്മയായ ധ്വനി മസ്ക്ത്ത് വിഷു, ഈസ്റ്റർ, ഈദ് ആഘോഷം സംഘടിപ്പിച്ചു. സിനിമാ താരം അമിത് ചക്കാലക്കൽ മുഖ്യാഥിതിയായി. വിഷുക്കണിയും വിഷുക്കൈനീട്ടം തുടങ്ങിയ പാരമ്പര്യ രീതികൾ പുതുതലമുറയിലെ കുഞ്ഞുങ്ങൾക്ക് നവ്യാനുഭവമായി.
ആഘോഷപരിപാടികളിൽ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. വിഭസമൃദ്ധമായ സദ്യ യോടുകൂടിയായിരുന്നു സമാപനം. കൺവീനർ പ്രദീഷ്, കോഡിനേറ്റർ രാജേഷ്, ദിലീപ് കുറുപ്പ്, വിജു വാഴയിൽ, സുരേഷ് കർത്ത, വിദ്യ ജയശങ്കർ, ബിന്ദുദിലീപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.