സൊഹാർ: വിശപ്പ് പ്രമേയമാക്കി ഒരുകൂട്ടം പ്രവാസി കലാകാരന്മാർ 'വിശപ്പ്' എന്നപേരിൽ ഷോർട്ട് ഫിലിം അണിയിച്ചൊരുക്കുന്നു. മലയാളം, ഇംഗ്ലീഷ്, തമിഴ്, അറബി, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം നിർമിക്കുന്നതെന്ന് വിശപ്പിെൻറ പോസ്റ്റർ പുറത്തിറക്കി സംവിധായകൻ റിയാസ് വലിയകത്ത് പറഞ്ഞു. ആർ ഫോർയു (R4U) യുട്യൂബ് ചാനലിലൂടെ ചിത്രം പുറത്തിറക്കും.
ഒക്ടോബർ 21ന് വൈകീട്ട് അഞ്ചു മണിക്ക് ചിത്രത്തിെൻറ ടീസറും 29ന് രാത്രി എട്ടിന് ഫലജ് ഫുഡ് ബുക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ചിത്രം റിലീസ് ചെയ്യാനുമാണ് പിന്നണി പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.