മസ്കത്ത്: വിദേശികൾക്കും വിനോദസഞ്ചാരികൾക്കും രാജ്യത്തെ താമസ സമയത്ത് ലഭിച്ച പിഴകൾ ഇനി ഒാൺലൈനായി അടക്കാം. ഇതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനസംവിധാനം നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വിസ, െറസിഡൻറ്സ് വിസ കാലാവധി കഴിഞ്ഞവർക്കും ഗതാഗത പിഴകൾ ഉള്ളവർക്കും ഒാൺലൈനായി പണമടക്കാൻ സാധിക്കും. നിലവിൽ വിമാനത്താവളത്തിലാണ് പിഴയടക്കാൻ സംവിധാനമുള്ളത്. രാജ്യത്തിനു പുറത്തേക്ക് പോകുന്ന വിദേശികളുടെ യാത്രാനടപടികൾ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നടപടിയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. www.rop.gov.om വെബ്സൈറ്റിൽ ഇലക്ട്രോണിക് ഫോറം പൂരിപ്പിച്ചശേഷം പിഴയടക്കുകയാണ് വേണ്ടത്.
പേമെൻറ് നടത്തിയശേഷം റെസീപ്റ്റ് പ്രിൻറ് എടുക്കുകയും വേണം. പിഴയടച്ചവർക്ക് നേരിട്ട് പാസ്പോർട്ട് കൗണ്ടറുകളിലേക്കോ/ഇ^ഗേറ്റ് കൗണ്ടറുകളിലേക്കോ പോയി ഡിപ്പാർച്ചർ നടപടികൾ പൂർത്തിയാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.