മസ്കത്ത്: കോവിഡ്കാലം ഏറെ പേർക്കും പ്രതിസന്ധികളാണ് സൃഷ്ടിച്ചത്. പ്രതിസന്ധികളെ അവസരമാക്കി എടുത്തവരാണ് കോവിഡ് സമയത്തെ ഹീറോകൾ. ഇങ്ങനെ പ്രതിസന്ധികളെ അവസരമാക്കി എടുത്തവരിൽ കൊച്ചുകുട്ടികൾ വരെ മുതിർന്നവരും ഉണ്ട്. നൃത്ത മികവിലൂടെ ലോക്ഡൗൺ കാലത്ത് താരമായി മാറിയ കൊച്ചു മിടുക്കിയാണ് സീബ് ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ജുഹാന എൽസാ ജിജോ. കോട്ടയം സ്വദേശി ജിജോ ജോസിെൻറയും മെജോയുടെയും മകളാണ്. ഇന്ന് ടിക്ക്ടോക്ക് വീഡിയോവിലൂടെ ജുഹാന ഒട്ടുമിക്കവർക്കും സുപരിചിതയായി മാറി കഴിഞ്ഞു.
നാലുവയസുമുതൽ ജുഹാന നൃത്തം അഭ്യസിക്കുന്നുണ്ട്. മുത്തശ്ശിയായിരുന്നു ആദ്യപാഠങ്ങൾ അഭ്യസിപ്പിച്ചത്. പിന്നീട് വീടിനടുത്തുള്ള നൃത്ത വിദ്യാലയത്തിലും പഠിച്ചു. നാലുവർഷം മുമ്പ് മസ്കത്തിൽ എത്തിയത് മുതൽ വിവിധ നൃത്ത മത്സരങ്ങളിൽ പെങ്കടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സ്കൂളിലെ മത്സരങ്ങൾക്ക് പുറമെ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം, മലയാള വിഭാഗം, ഗാല കാത്തലിക് ചർച്ച് തുടങ്ങിയവ നടത്തിയ മത്സരങ്ങളിൽ പെങ്കടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കോവിഡ് കാലമാണ് ഇൗ മിടുക്കിയെ ടിക്ടോക്കിൽ പ്രശസ്തയാക്കിയത്. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികളെ തുടർന്നുള്ള മനോവിഷമങ്ങളിൽ നിന്ന് ശ്രദ്ധ മാറാനാണ് ടിക്ടോക്കിൽ സജീവമായത്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ നാടൻ പാട്ടിനൊപ്പം ചുവടുവെച്ച ടിക്ക് ടോക്ക് ലക്ഷകണക്കിന് ആളുകൾ കാണുകയും, പതിനായിരത്തിലേറെ ആളുകൾ ഷെയർ ചെയുകയും ചെയ്തു. അതിനു ശേഷം പോസ്റ്റ് ചെയ്ത നർത്തകി കൂടിയായ അമ്മക്ക് ഒപ്പവും അനുജത്തിമാരായ ജോനാഥക്കും നൊറാനക്കും ഒപ്പം ചുവടുവെച്ച വീഡിയോകളും ശ്രദ്ധേയമായി. ഈ പ്രതിസന്ധി സമയത്ത് കിട്ടിയ അപ്രതീക്ഷിത പ്രശസ്തിയിൽ സന്തോഷവതിയായി ഇരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ലോക്ഡൗൺ തീരുന്ന സമയത്തു കൂട്ടുകാരുമായി ചേർന്ന് കൂടുതൽ വീഡിയോകൾ ചെയ്യാനും, അതെല്ലാം സാമൂഹിക മാധ്യമങ്ങളിൽ ഇടാനുമാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.