Posted On
date_range Updated On
date_range തൊഴിൽ നിയമലംഘനം: ജിം മേഖലയിൽ 90പേർ പിടിയിൽ
മസ്കത്ത്: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 90പേരെ ഒമാനിൽനിന്ന് അധികൃതർ പിടികൂടി. ഹെൽത്ത് ക്ലബ് മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യമേഖല സ്ഥാപനങ്ങളെയും ജിമ്മുകളെയും ലക്ഷ്യമിട്ട് നടത്തിയ പരിശോധന കാമ്പയിനിലാണ് 85 സ്ത്രീകളുൾപ്പെടെ ഇത്രയുംപേർ പിടിയിലാകുന്നത്.
തൊഴിൽ മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയറിനു കീഴിലുള്ള ഇൻസ്പെക്ഷൻ ഡിപ്പാർട്മെൻറ് മുഖേനയായിരുന്നു പരിശോധന. കുറ്റക്കാർക്കെതിരെ നിയമനടപടികൾ ഇപ്പോൾ നടന്നുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.