പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range തൊഴിൽനിയമ ലംഘനം; 22 പ്രവാസികൾ പിടിയിൽ
മസ്കത്ത്: തൊഴിൽനിയമ ലംഘനവുമായി ബന്ധപ്പെട്ടു മസ്കത്ത് ഗവർണറേറ്റിൽനിന്ന് 22 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ജോയിൻറ് ഇൻസ്പെക്ഷൻ ടീം, ഇൻസ്പെക്ഷൻ യൂനിറ്റ്, മസ്കത്ത് മുനിസിപ്പാലിറ്റി, റോയൽ ഒമാൻ പൊലീസ് എന്നിവയുടെ സഹകരണത്തോടെ തൊഴിൽ മന്ത്രാലയം സീബ് വിലായത്തിൽ നടത്തിയ കർശന പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.
ഒമാനി ഇതര തൊഴിലാളികളുടെ റോഡോരങ്ങളിലെ വിൽപന തടയുന്നതിനും തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.