മൃഗതീറ്റ ഫാക്ടറിയിൽ അധികൃതർ പരിശോധന നടത്തുന്നു

പാരിസ്ഥിതിക നിയമ ലംഘനം: നടപടിയെടുത്തു

മസ്കത്ത്: പാരിസ്ഥിതിക നിയമം ലംഘിച്ചതിന് മൃഗതീറ്റ ഫാക്ടറിക്കെതിരെ നടപടിയെടുത്തു. സുവൈഖ് വിലായത്തിലെ പരിസ്ഥിതി കേന്ദ്രമാണ് ഫാക്ടറിക്കെതിരെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷന്റെ സഹകരണത്തോടെ നടപടിയെടുത്തിരിക്കുന്നത്. ഫാക്ടറിയിൽ നടത്തിയ പരിശോധനയിലാണ് പുക, വായു മലിനീകരണം എന്നിവയിൽ അധികൃതർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. തുടർന്നാണ് പരിസ്ഥിതി അതോറിറ്റി നടപടിയെടുത്തത്.


Tags:    
News Summary - Violation of Environmental Laws: Action taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.