നഖലി​െല ‘ഖുറ’ ഗ്രാമത്തിൽ പോകാം.. മ​ുന്തിരിവള്ളിയും മാതളനാരകവും പൂക്കുന്നത്​ കാണാം 

മസ്കത്ത്: സഞ്ചാരികളെ ആകർഷിച്ച് തെക്കൻ ബാത്തിനയിലെ നഖൽ വിലായത്തിലെ ഖുറ ഗ്രാമം. ഒമാനിലെ ഏറ്റവും വലിയ പർവത നിരയായ അൽ ഹജർ പർവതത്തി​െൻറ ഒാരങ്ങളിലുള്ള വാദി മിസ്താലിലാണ് ഇൗ വിനോദസഞ്ചാര കേന്ദ്രം. നഖലിൽനിന്ന് 53 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഇൗ ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്ന പാറക്കെട്ടുകൾ മനോഹാരിത വർധിപ്പിക്കുന്നു. ഹരിത ഭംഗിക്ക് ഒപ്പം ഇവിടത്തെ വൈവിധ്യമാർന്ന കാർഷിക വിഭവങ്ങൾ വിളയുന്ന തോട്ടങ്ങളും സന്ദർശകർക്ക് ഹരം പകരുന്നതാണ്. സവിശേഷ കാലാവസ്ഥയും സഞ്ചാരികൾക്ക് അനുഗ്രഹമാണ്. തണുപ്പ് കാലത്ത് നല്ല തണുപ്പും വേനൽ കാലത്ത് ഇടത്തരം ചൂടുമാണ് ഇവിടെ അനുഭവപ്പെടുന്നത്. സമുദ്ര നിരപ്പിൽനിന്ന് 1000 മീറ്ററിലധികം ഉയരത്തിലാണ് അൽ ഖുറാ ഗ്രാമമുള്ളത്. ഇവിടെ എത്തിപ്പെടാൻ ഏറെ പ്രയാസമാണ്.  നഖൽ ^ജബൽ അഖ്ദർ പ്രധാന േറാഡിൽനിന്ന് മൺ റോഡുകൾ താണ്ടിയാണ് ഖുറയിലെത്തേണ്ടത്. പൊടിപാറുന്ന ഇൗ റോഡ് യാത്രയുടെ സുഖമായി കാണുന്നവരുമുണ്ട്.  പൊടി റോഡ് അവസാനിക്കുന്നേടത്തുനിന്ന് നടന്ന് വേണം പഴങ്ങൾ ഉൗഞ്ഞാലാടുന്ന  തോട്ടങ്ങളിലെത്താൻ. മലകളും പാറക്കെട്ടുകളും കടന്നാണ് വെള്ളച്ചാട്ടങ്ങളും തോട്ടങ്ങളും നിറഞ്ഞ ഖുറ ഗ്രാമത്തിലെത്തേണ്ടത്. ഇവിടെ മുന്തിരി വള്ളികൾ തഴച്ചുവളരുന്നു. മുന്തിരി വിളവെടുപ്പ് കാലത്താണ് സന്ദർശകർ കൂടുതലെത്തുക. ഇവിടെ എത്തുന്ന സന്ദർശകർക്ക് തോപ്പുകളിൽനിന്ന് പറിച്ചെടുക്കുന്ന മുന്തിരി കർഷകർ വിൽപന നടത്തും. മേയ് മുതലാണ് ഇവിടെ ആപ്രിക്കോട്ട് സീസൺ ആരംഭിക്കുന്നത്. എന്നാൽ, അത് പെെട്ടന്ന് അവസാനിക്കും. ജൂലൈ മുതൽ മുന്തിരി, പ്ലംസ്, നീർമാതളം എന്നിവയുടെ സീസണും ആരംഭിക്കും. ഒമാ​െൻറ മറ്റു ഭാഗങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ ഇൗ സീസണിലാണ് ഇവിടെ കൂടുതൽ സന്ദർശകരെത്തുന്നത്. തണുപ്പ് ആരംഭിക്കുന്നതോടെ വെളുത്തുള്ളി, സവാള, ബീൻസ്, ഗോതമ്പ് എന്നിവയുടെ സീസനും തുടക്കമാകും. പുരാവസ്തുക്കളുടെ അവശേഷിപ്പുകൾകൊണ്ട്  സമ്പന്നമാണ് വാദീ മിസ്താലിലെ ചില ഗ്രാമങ്ങൾ. പുരാതന കാലത്ത് ജീവിച്ചവരുടെ താമസയിടങ്ങളും പഴയ കാല കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം. നൂറ്റാണ്ടുകളുടെ പഴമയുള്ള ഗ്രാൻറ് ഹൗസ് അല്ലെങ്കിൽ ഹൗസ് ഒാഫ് ദി സരൂജ് എന്ന പേരിൽ അറിയപ്പെടുന്ന മനോഹരമായ കെട്ടിടം ഇതിൽ പ്രധാനമാണ്. നിരവധി ടവറുകളും ഇവിടെ കാണാം. േഗ്രറ്റ് ഹൗസ് ടവർ, അൽ അരീഷ് ടവർ, അൽ അഖ്ർ കോട്ട, ബൈത്തുൽ ഹൈതാൻ എന്നിവയും ഇവിടെ സന്ദർശകരെ ആകർഷിക്കുന്ന പുരാവസ്തു കേന്ദ്രങ്ങളാണ്. മനോഹരമായ അൽ ഹജർ, വകാൻ, അൽ ശാസ്, അൽ അഖർ, ഹാദാഷ്, അൽ ഖദാദ്, അൽ ഖദ്റ, അർദ്, അൽ ശുഹ, അൽ മിസ്ഫാത്, അൽ ദാഹിർ, െഎൻ അൽ ശൈഖ്, അഖബ തുടങ്ങിയ നിരവധി താഴ്വരകളാണിവിടെ ഉള്ളത്.   മലമുകളിലെ നിരവധി വെള്ളച്ചാട്ടങ്ങളും ഫലജുകൾ എന്ന ജലസേചന പദ്ധതികളും കർഷകർക്ക് അനുഗ്രഹമാണ്. ഫലജ് അൽ അഖർ, ഫലജ് അൽ മർഫ, അൽ വസത ഫലജ്, െഎൻ അലഫ്, െഎൻ അൽ സഹൈല എന്നിവ ഇതിൽ പ്രധാനമാണ്. ഇൗ പ്രകൃത ദത്ത ഉറവകളും ജലസേചന പദ്ധതികളുമാണ് പഴങ്ങളും പച്ചക്കറികളും വിളയാൻ അനുഗ്രഹമാവുന്നത്. അൽ ഖുറയിൽ സന്ദർശകരെ ആകർഷിക്കുന്ന നിരവധി ഗുഹകളുമുണ്ട്. അൽ മനാസിൽ ഗുഹ, സിഹ ഗുഹ, അൽ മാഖിൽ ഗുഹ, അൽ അഖ്ർ ഗുഹ എന്നിവയും പ്രധാനപ്പെട്ടതാണ്. നിരവധി പുരാതന മസ്ജിദുകളും ഇവിടെയുണ്ട്. അൽ െഎൻ മസ്ജിദ്, അൽ മുറാഫ മസ്ജിദ്, അറീഷ് അൽ ബുർജ് മസ്ജിദ്, അൽ റൗദ മസ്ജിദ്, അൽ കസ്ബ മസ്ജിദ്, അൽ ബാദ മസ്ജിദ് എന്നിവ ഇതിൽ പ്രധാനമാണ്.  

Tags:    
News Summary - village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.