അന്താരാഷ്ട്ര വെനീസ് കലാമേളയിലെ ഒമാന്‍ പവിലിയൻ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ
മസ്കത്ത്: ഇറ്റലിയിൽ നടക്കുന്ന 59ാമത് അന്താരാഷ്ട്ര വെനീസ് കലാമേളയിലെ ഒമാന്‍ പവിലിയൻ തുറന്നു. സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദാണ് ഉദ്ഘാടനം ചെയ്തത്. ഒമാൻ 'ഒമാൻ വിഷൻ 2040' ന്റെ ചട്ടക്കൂടിൽനിന്നുകൊണ്ടാണ് വെനീസ് കലാകായികമേളയിലെ പങ്കാളിത്തമെന്ന് അദ്ദേഹം പറഞ്ഞു. ഒമാനി കലാകാരന്മാർക്കും പ്രത്യേകിച്ച് ബിനാലെയിൽ പങ്കെടുത്തവർക്കും മന്ത്രി വിജയാശംസ നേർന്നു.
ഏപ്രില്‍ 23 മുതല്‍ നവംബര്‍ 27 വരെയാണ് മേള. ലോകത്തിലെ പ്രധാന കലാവേദിയായ വെനീസ് മേളയില്‍ ആദ്യമായാണ് ഒമാന്‍ പവിലിയനും ഇടം നേടുന്നത്. സുൽത്താനേറ്റിന്റെ തനത് പാരമ്പര്യങ്ങളും സംസ്കാരത്തെയും പൈതൃകങ്ങളെയും ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്താൻ മേള സഹായകമാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.