മസ്കത്ത്: കനത്ത മഴയും വെള്ളപ്പൊക്കവും കെടുതിയും തുടരുന്ന ഒമാനിൽ രണ്ടിടത്ത് വാദിയിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽപെട്ട് വാഹനത്തിൽ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തി. മസ്കത്ത് ഗവർണറേറ്റിലെ ബൗഷറിലും ദാഹിറ ഗവർണറേറ്റിലെ ദാങ്കിലും തിങ്കളാഴ്ച രാത്രിയാണ് അപകടം. ബൗഷറിൽ വാദിയിൽ കുടുങ്ങിയ വാഹനത്തിൽ രണ്ടുപേരാണുണ്ടായിരുന്നത്.
ദാങ്ക് വിലായത്തിൽ വാദിയിൽ കുടുങ്ങിയ വാഹനത്തിൽ മൂന്നുപേരും അകപ്പെടുകയായിരുന്നു. രണ്ടുസംഭവങ്ങളിലും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ രക്ഷാപ്രവർത്തകരെത്തി അപകടത്തിൽപെട്ടവരെ കരക്കെത്തിച്ചു. രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയതായും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.