മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ രണ്ട് പ്രധാന റോഡുകൾ ഗതാഗതത്തിനായി തുറന്നു നൽകി. ഒമാൻ അഗ്രിക്കൾച്ചർ ഡെവലപ്‌മെന്റ് കമ്പനിയിലേക്കുള്ള പുതിയ റോഡും, അൽ ജബൽ അൽ അഖ്ദർ വിലായത്തിലെ ‘സെയ്ഹ് ഖത്ന’ റോഡുകളാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം തുറന്നുകൊടുത്തത്.
ഒമാൻ അഗ്രിക്കൾച്ചറൽ ഡെവലപ്‌മെന്റ് കമ്പനിയിലേക്കുള്ള റോഡ് പദ്ധതിക്ക് 10,76,800 ഒമാനി റിയാലാണ് ആകെ ചെലവ് വന്നത്. സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിന് സമാന്തരമായുള്ള സർവിസ് റോഡിൽ നിന്ന് ആരംഭിച്ച് ഒമാൻ അഗ്രിക്കൾച്ചർ ഡെവലപ്‌മെന്റ് കമ്പനിയുടെ ഇൻഡസ്ട്രിയൽ കോംപ്ലക്സ് വരെ നീളുന്ന ഈ പുതിയ പാതക്ക് ഏകദേശം 3.7 കിലോമീറ്ററാണ് നീളം.
ഇതോടൊപ്പം അൽ ജബൽ അൽ അഖ്ദറിലെ 'സെയ്ഹ് ഖത്ന' റോഡിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള നവീകരണ ജോലികളും മന്ത്രാലയം പൂർത്തിയാക്കി. ആകെ ഒമ്പതു കിലോമീറ്റർ നീളമുള്ള ഈ പദ്ധതിയിൽ നിലവിൽ എട്ടുകിലോമീറ്റർ ദൂരത്തെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.