Posted On
date_range Updated On
date_range വാഹനംകൊണ്ട് അഭ്യാസ പ്രകടനം; ഒരാൾ അറസ്റ്റിൽ
മസ്കത്ത്: തെരുവിൽ വാഹനംകൊണ്ട് അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇബ്രയിലായിരുന്നു ഇയാൾ സ്വന്തവും മറ്റുള്ളവരുടെയും ജീവൻ അപകടപ്പെടുത്തുന്ന വിധത്തിലും വാഹനമോടിച്ചിരുന്നത്.
വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇയാളെ പിടികൂടുന്നത്. നിയമനടപടികൾ പൂർത്തിയാക്കി വരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.