മസ്കത്ത്: വാഹന ഉടമകൾക്ക് തങ്ങളുടെ മുൽക്കിയ (വാഹന രജിസ്ട്രേഷൻ ലൈസൻസ്) ഓൺലൈനായി കൈമാറാമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പുതിയ ഓൺലൈൻ മുൽക്കിയ ട്രാൻസ്ഫർ സൗകര്യത്തെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനായി ആർ.ഒ.പി ഒരു വിഡിയോ പുറത്തിറക്കിയിട്ടുണ്ട്. 24 മണിക്കൂറും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി www.rop.gov.omൽ ലോഗിൻ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. സ്വദേശികളും താമസക്കാരുമായ വാഹന ഉടമകൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.