തീ പിടിത്തം അഗ്നിശമന സേനാംഗങ്ങൾ അണക്കുന്നു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ വാഹനത്തിന് തീപിടിച്ചു. സീബ് വിലായത്തിലെ അൽ നസീം പബ്ലിക് പാർക്കിനു സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആർക്കും പരിക്കില്ല. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട മുൻകരുതൽ നടപടികൾ എല്ലാവരും സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.