Posted On
date_range Updated On
date_range നിസ്വയിൽ വാഹനാപകടം; ഒരാൾ മരിച്ചു, ഒമ്പത് പേർക്ക് പരിക്ക്
മസ്കത്ത്: നിസ്വ വിലായത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്കാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പരിക്കേറ്റവരെ നിസ്വ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദാഖിലിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തിന്റെ കാരണങ്ങളും മറ്റു വിവരങ്ങളും ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.