വളാഞ്ചേരി ഒമാന്‍ കൂട്ടായ്മ സംഘടിപ്പിച്ച വാര്‍ഷിക സംഗമത്തിൽനിന്ന്
മസ്കത്ത്: ഒമാനില്‍ പ്രവാസികളായ വളാഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും നിവാസികളുടെ കൂട്ടായ്മയായ വളാഞ്ചേരി ഒമാന്‍ കൂട്ടായ്മ എട്ടാം വാര്‍ഷിക കുടുംബ സംഗമം സംഘടിപ്പിച്ചു.ബര്‍കയിലെ അല്‍ ഇസ് ഫാം ഹൗസില്‍ നടന്ന സംഗമത്തില്‍ വളാഞ്ചേരി മജ്ലിസ് വിദ്യാഭ്യാസ സമൂച്ചയങ്ങളുടെ സ്ഥാപക നേതാവും ജനറല്‍ സെക്രട്ടറിയുമായ സി.പി. ഹംസ ഹാജി മുഖ്യാഥിതിയായി.
ഒ.കെ. ജലീല്‍ അധ്യക്ഷത വഹിച്ചു.വാര്‍ഷിക, സാമ്പത്തിക റിപ്പോര്‍ട്ട് എന്നിവ സെക്രട്ടറിമാരായ സൈദ് അലി മുഹമ്മദ്, ഷബീര്‍ കമ്മുക്കുട്ടി എന്നിവര്‍ അവതരിപ്പിച്ചു.
ഒ.കെ. ജലീല്‍ (പ്രസി), ഹഫ്സല്‍ അരീക്കാടന്‍ (സെക്ര), കെ.ടി. ഇസ്മായില്‍, പി.ടി. ആശിഖ് (വൈ.പ്രസി), സൈദ് അലി മുഹമ്മദ്, അബു താഹിര്‍, ഷബീര്‍ റാഫി ബിദായ (സെക്രട്ട) എന്നിവരെ 2025-26 കാലയളവിലേക്കുള്ള ഭാരവാഹികളായി തെരഞ്ഞെടുത്തു.കലാ കായിക മത്സരങ്ങളും ഗാനസന്ധ്യയും അരങ്ങേറി. കായിക മത്സരങ്ങള്‍ക്ക് കെ.വി.എം ശരീഫ്, സാഫു മൂച്ചിക്കല്‍ എന്നിവരും കലാ സന്ധ്യക്ക് അബു താഹിര്‍ കരേക്കാട്, പുഷ്പരാജ് സുഹാര്‍, ജാഫര്‍ പൈങ്കണ്ണൂര്‍ എന്നിവരും നേതൃത്വം നല്കി.
സൗജന്യ മെഡിക്കല്‍ ക്യാമ്പും ഗ്ലോബല്‍ മണി എക്സ്ചേഞ്ചുമായി സഹകരിച്ചു പ്രവാസി ക്ഷേമനിധി, നോര്‍ക്ക എന്നീ സര്‍ക്കാര്‍ പദ്ധതികളില്‍ അംഗമാവാനുള്ള അവസരവും ഒരുക്കിയിരുന്നു. സൈദ് അലി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഹഫ്സല്‍ അരീക്കാടന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.