സലാലയിൽ നടന്ന ചടങ്ങിൽ ‘മധുമയമായ് പാടാം...’ പരിപാടിയുടെ ലോഗോ പ്രകാശനം കോൺസുലാർ ഏജന്റ്‌ ഡോ. സനാതനൻ ഡോ. അബൂബക്കർ സിദ്ദീഖിന് ലോഗോ കൈമാറി നിർവഹിക്കുന്നു

‘മധുമയമായ്‌ പാടാം’ ലോഗോ പ്രകാശനം ചെയ്തു

സലാല: മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജിശ്രീകുമാറിന്റെ ഗാനസപര്യയുടെ നാലു പതിറ്റാണ്ട് തികയുന്ന വേളയിൽ ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ആദരമായി ‘ഹാർമോണിയസ് കേരള’ വേദിയിൽ ‘മധുമയമായ് പാടാം...’ എന്ന സ്പെഷൽ ഷോ അരങ്ങേറും. ‘മധുമയമായ് പാടാം...’ പരിപാടിയുടെ ലോഗോ പ്രകാശനം പ്രമുഖരുടെ സാന്നിധ്യത്തിൽ സലാലയിൽ നടന്നു. ആർട്‌ ഓഫ്‌ സ്പൈസസ്‌ റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ കോൺസുലാർ ഏജന്റ്‌ ഡോ. സനാതനൻ ഡോ. അബൂബക്കർ സിദ്ദീഖിന് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു.

ചടങ്ങിൽ ഗൾഫ് മാധ്യമം ഒമാൻ റസിഡന്റ്‌ മാനേജർ അഫ്‌സൽ അഹമ്മദ്‌, ബദർ അൽ സമ റീജനൽ ഹെഡ്‌ അബ്‌ദുൽ അസീസ്‌, ഐ.എസ്‌.സി മലയാള വിഭാഗം കൺവീനർ ഷബീർ കാലടി, ലോക കേരള സഭാഗം പവിത്രൻ കാരായി, കെ. ഷൗക്കത്തലി മാസ്‌റ്റർ, അബ്‌ദുല്ല മുഹമ്മദ്‌, മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, ഇവന്റ്‌ കൺവീനർ കെ.എ. സലാഹുദ്ദീൻ, സമീർ കെ.ജെ, മുസാബ്‌ ജമാൽ, സാഗർ അലി മറ്റു സംഘാടക സമിതിയംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - 'Madhumayamai Paadam' logo released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.