Posted On
date_range Updated On
date_range വാടാനപ്പള്ളി സ്വദേശി സലാലയിൽ മരിച്ച നിലയിൽ
സലാല: തൃശൂർ വടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്തല്ലൂരിലെ സുമേഷിനെ (37)ആണ് ഗർബിയയിൽ ജോലി ചെയ്യുന്ന ഫുഡ് സറ്റഫ് കടയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടത്. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ആറ് വർഷത്തോളമായി സലാലയിൽ ജോലി ചെയ്ത് വരികയാണ്. അവിവാഹിതനാണ്. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സാമൂഹ്യ പ്രവർത്തകൻ ഉസ്മാൻ വാടാനപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.