വി ഇലവന് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിൽ വിജയികളായവർ സംഘാടകരോടൊപ്പം
സുഹാര്‍: ഫലജിയന്‍സ് ക്ലബുമായി സഹകരിച്ച് ഫലജിയന്‍സ് ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നടന്ന വി ഇലവന് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു. മെന്‍സ് ഡബിള്‍സ് എ വിഭാഗത്തില്‍ ബാല- മുഹമ്മദ് സഖ്യം കിരീടം കരസ്ഥമാക്കി. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും 100 റിയാലും സമ്മാനിച്ചു. റണ്ണറപ്പുകളായ അന്‍ഷാദ്- ബേസില്‍ ജോടിക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും 60 റിയാലും നൽകി. മെന്‍സ് ഡബിള്‍സ് ബി വിഭാഗത്തില്‍ ഫറാസ്-പുകൈവന് സഖ്യം വിജയികളായി. ട്രോഫിയും 60 റിയാലും സമ്മാനിച്ചു. അജു-ജെഫിന് ടീം റണ്ണറപ്പുകളായി. ട്രോഫിയും സര്‍ട്ടിഫിക്കറ്റും 30 റിയാലും സമ്മാനിച്ചു.
എ കാറ്റഗറിയിലെ മികച്ച താരമായി ബേസിലിനെയും ബി കാറ്റഗറിയിലെ മികച്ച താരമായി ജെഫിനെയും തെരഞ്ഞെടുത്തു. യുവപ്രതിഭകള്‍ക്കുള്ള ട്രോഫിക്ക് റിഷബ്, നിഷാന്‍ എന്നിവർ അര്‍ഹരായി. ഇഹ്തീഷാം, രാജേഷ്, ഷാനവാസ് എന്നിവര്‍ ട്രോഫി വിതരണം ചെയ്തു.
മത്സരങ്ങള്‍ സിറാജ്, യൂനിസ് എന്നിവര്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.