മസ്കത്ത്: ഉപയോഗിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനത്തിന് തുടക്കമായി. സിനാവ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനം രണ്ട് ദിവസം തുടരും. വായനപ്രേമികൾക്ക് ഏറ്റവും വില കുറച്ച് പുസ്തകങ്ങൾ ഇവിടെനിന്നും സ്വന്തമാക്കാൻ കഴിയും. ഇംഗ്ലീഷ്, അറബിക് ഭാഷകളിലായി ശാസ്ത്രം, സാങ്കേതികം, വിനോദം, വിശ്വാസം തുടങ്ങി 500ല്‍പരം പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ അക്കാദമിക് പുസ്തകങ്ങളും ഗവേഷകര്‍ക്ക് ആവശ്യമായ കൃതികളും ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.