ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ വിമൻസ് വിങ് മസ്കത്ത്
സംഘടിപ്പിച്ച ഇസ്ലാമിക് വിന്റർ ക്യാമ്പ്
മസ്കത്ത്: ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ വിമൻസ് വിങ് മസ്കത്ത് സംഘടിപ്പിച്ച ഇസ്ലാമിക് വിന്റർ ക്യാമ്പ് സമാപിച്ചു. ഡിസംബർ 22, 23, 24 തീയതികളിൽ നടന്ന ക്യാമ്പ് ഇസ്ലാമിക, ശാസ്ത്രീയ, സൃഷ്ടിപരമായ കാര്യങ്ങളിലൂടെ കുട്ടികളെ ഭൗതികവും ആത്മീയവുമായ അറിവിലേക്കു നയിച്ചു.
ഏഴു മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പിൽ നമസ്കാരം, ഖുർആൻ പാഠങ്ങൾ, ഇസ്ലാമിക കഥകൾ, ആർട്ട്, ക്രാഫ്റ്റ്, അബാക്കസ്, ഗെയിംസ്, ഗ്രൂപ് ആക്റ്റിവിറ്റികൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ നടന്നു.
അവസാനദിനത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.