Posted On
date_range Updated On
date_range യമനിലെ യു.എസ് പ്രത്യേക പ്രതിനിധി മസ്കത്തിൽ
മസ്കത്ത്: യമനിലെ യു.എസ് പ്രത്യേക പ്രതിനിധി ടിം ലെൻഡർകിങ് ഒമാൻ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തിയുമായി മസ്കത്തിൽ കൂടിക്കാഴ്ച നടത്തി. യമന്റെയും മേഖലയുടെയും സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്ന ഒരു രാഷ്ട്രീയ പരിഹാരത്തിലേക്ക് എത്താൻ യമൻ പാർട്ടികളെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങൾ ഇരുപക്ഷവും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അതിഥിയെ അനുഗമിക്കുന്ന പ്രതിനിധി സംഘവും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.