സലാലയിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൽ വിജയികളായ സാപിൽ എഫ്.സി ടീം ട്രോഫിയുമായി
സലാല: ഒരു ഇടവേളക്ക് ശേഷം പ്രവാസി ഫുട്ബാൾ മേളക്ക് സലാലയിൽ ഗംഭീര തുടക്കം. അപ്ടൗൺ എഫ്.സി ഔഖത്തിലെ സലാല ക്ലബ് സ്റ്റേഡിയത്തിലാണ് ഏകദിന ഫുട്ബാൾ ടൂർണമെൻറ് വീണ്ടും സംഘടിപ്പിച്ചത്.ഒമ്പത് ടീമുകൾ പങ്കെടുത്ത ടൂർണമെൻറിൽ സാപിൽ എഫ്.സിയും, സ്പിരിറ്റ് എഫ്.സിയുമാണ് ഫൈനലിൽ എത്തിയത്. നൂർ നവാസ് നയിച്ച സാപിൽ എഫ്.സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്പിരിറ്റിനെ തോൽപിച്ചാണ് വിജയികളായത്. ടൂർണമെൻറിലെ മികച്ച കളിക്കാരനായി ഡാനിഷിനെ തെരഞ്ഞെടുത്തു.
അനസും ഷിഹാബുമാണ് കൂടുതൽ ഗോളുകൾ നേടിയത്. വിപിനാണ് മികച്ച ഗോൾ കീപ്പർ. സിഫ പ്രസിഡൻറ് ജംഷാദ് അലിയാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.ബോഡി ബിൽഡർമാരായ ഉമർ നാജി അഹമദ്, സനോജ് കെ.എസ് എന്നിവർ അതിഥികളായിരുന്നു. സുബൈർ വയനാടായിരുന്നു ടൂർണമെൻറ് കോഒാഡിനേറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.