പിടികൂടിയ ഉൽപന്നങ്ങൾ
മസ്കത്ത്: മസ്കത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിൽനിന്ന് 1,329 ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്തു. അതോറിറ്റിയുടെ മാർക്കറ്റ് റെഗുലേഷൻ ആൻഡ് കൺട്രോൾ സർവീസസ് ഡിപ്പാർട്ട്മെന്റാണ് നടപടി സ്വീകരിച്ചത്.
പിടിച്ചെടുത്തവയിൽ ക്രീമുകൾ, കാപ്സ്യൂളുകൾ, ഔഷധ ചേരുവകൾ ചേർത്ത വിവിധ തരം തേൻ എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം ആവശ്യമായ ലൈസൻസുകളോ അംഗീകാരങ്ങളോ ഇല്ലാതെയാണ് വിപണനം ചെയ്തിരുന്നത്. രജിസ്റ്റർ ചെയ്യാത്തതും അപകടകരമായേക്കാവുന്നതുമായ ഉൽപന്നങ്ങൾ വിൽക്കുന്നതായി സംശയിക്കുന്ന സ്ഥാപനങ്ങളിൽ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.