Posted On
date_range Updated On
date_range ഐക്യരാഷ്ട്രസഭ സെക്രട്ടറി സുല്ത്താനുമായി ഫോണിൽ സംസാരിച്ചു
മസ്കത്ത്: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല് ആന്റോണിയോ ഗുട്ടെറസ് ഒമാന് ഭരണാധികാരി സുല്ത്താന് ഹൈതം ബിന് താരിഖുമായി ടെലിഫോണില് ചര്ച്ച നടത്തി.
മേഖലയിലെയും അന്താരാഷ്ട്രതലങ്ങളിലെയും വിവിധ വിഷയങ്ങള് ഇരുവരും ചര്ച്ചചെയ്തതായി ഒമാന് ന്യൂസ് ഏജന്സി റിപ്പോര്ട്ട് ചെയ്തു.നിലവിലെ അന്തര്ദേശീയ സംഭവ വികാസങ്ങള് അവലോകനം ചെയ്തു.ഇരുവരും പൊതുവായ ആശങ്കയുള്ള വിഷയങ്ങളിലും കൂടിയാലോചന നടത്തി.അന്താരാഷ്ട്രതലത്തില് തന്നെയും സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ശ്രമങ്ങളും സംഭാഷണത്തിനിടെ ചര്ച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.