കാറ്റ്കപ്പ് 2022 ടൂർണമന്റിൽ അല്ദാം ജേതാക്കളായ അൽദാം ടീം
മസ്കത്ത്: കാറ്റര്‍പില്ലര്‍ ക്രിക്കറ്റ് ടീം സംഘടിപ്പിച്ച യുനൈറ്റഡ് കാര്‍ഗോ കാറ്റ്കപ്പ് 2022 ടൂർണമന്റിൽ അല്‍ ദാം ജേതാക്കളായി. ടൈറ്റാന്‍സിനെ 38 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അല്ദാം ടീം എട്ട് ഓവറില്‍ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 131 റൺസെടുത്തു. ഹമ്മദ് സഗീര്‍ 23 പന്തില്‍ 70 റണ്‍സും ബിജി 26 പന്തില്‍ 53 റണ്‍സും നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടൈറ്റാന്‍സ് ടീമിന് 93 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ശങ്കര്‍ലാല്‍ 18 പന്തില്‍ 36 റണ്‍സ് എടുത്തു. അല്ദാമിന് വേണ്ടി അമീര്‍ രണ്ട് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി ടീമിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചു.
സെമി ഫൈനലില്‍ ടീം-8നെ പരാജയപ്പെടുത്തിയാണ് ടൈറ്റാന്‍സ് കലാശക്കളിയിലേക്ക് യോഗ്യത നേടിയത്. എച്ച്.സി.സിയെ എട്ട് വിക്കറ്റിന് തോൽപിച്ചാണ് അല്ദാം ഫൈനലിൽ എത്തിയത്. സെമി ഫൈനല്‍ മാന്‍ ഓഫ് ദ മാച്ച് ആയി ഷബീര്‍ (ടൈറ്റാന്‍സ്), സാഖിബ് (അല്ദാം) എന്നിവരെ തെരഞ്ഞെടുത്തു.
ഫൈനലിൽ മാന്‍ ഓഫ് ദ മാച്ച് ആയി അല്ദാമിലെ മുഹമ്മദ് സഗീറിനെയും ടൂര്‍ണമെന്റിലെ താരമായി സാഖിബിനെയും തെരഞ്ഞെടുത്തു. മികച്ച ബൗളര്‍-അമീര്‍ (അല്ദാം), ബാറ്റര്‍-ബിജി സുന്ദര്‍ (അല്ദാം), വിക്കറ്റ് കീപ്പര്‍-റെജില്‍ (ടൈറ്റാന്‍സ്), കാപ്റ്റന്‍ -ജോണ്‍ (ടൈറ്റാന്‍സ്) എന്നിവരെയും തെരഞ്ഞെടുത്തു.
ടീം-8 ആണ് ടൂര്‍ണമെന്റിലെ മികച്ച ടീം. യുനൈറ്റഡ് കാര്‍ഗോ ഉടമ നിയാസ് അബ്ദുല്‍ഖാദര്‍, ടീം കാറ്റര്‍പില്ലര്‍ അംഗങ്ങളായ മീരജ്, ഇല്യാസ്, സലീഷ്, സുനീഷ്, അന്‍സാര്‍, സുശീലന്, ജോബി, സേവ്യര്‍, ലിജോ, രാഖേഷ്, ബിജേഷ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.