മസ്കത്ത്: നീണ്ട പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന്റെ സന്തോഷ സൂചകമായി ഇൻകാസ് റൂസൈൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി. സിലാൽ ഫ്രൂട്ട്സ്ആൻഡ് വെജിറ്റബിൾ മാർക്കറ്റിലാണ് പായസ വിതരണം സംഘടിപ്പിച്ചത്.
ഇൻകാസ് റൂസൈൽ കമ്മിറ്റി പ്രസിഡന്റ് അജ്മൽ, സെക്രട്ടറി റഊഫ്, സക്കീർ യാസർ, നാസിം ജലാൽ എന്നിവർ നേതൃത്വം നൽകി. അഞ്ഞൂറോളം പേർക്കാണ് പായസം വിതരണം ചെയ്തത്. യു.ഡി.എഫിന്റെ ഈ വൻ വിജയത്തിൽ പ്രവാസി മലയാളി കൂട്ടായ്മയും ഇൻകാസ് പ്രവർത്തകരും ആവേശഭരിതരാണെന്ന് ഭാരവാഹികൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.