മസ്കത്ത്: സ്വകാര്യ സന്ദർശനത്തിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വ്യാഴാഴ്ച ഒമാനിലെത്തും.ഒമാനുമായുള്ള ചരിത്രപരമായ ആഴമേറിയ ബന്ധത്തെ അടിവരിയിടുന്നതാണ് യു.എ.ഇ പ്രസിഡന്റിന്റെ സന്ദർശനം.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും യു.എ.ഇ പ്രസിഡന്റിന്റെയും പരസ്പര പ്രതിബദ്ധതയുടെ പുനഃസ്ഥാപിക്കലും സന്ദർശനത്തെ പ്രതിഫലിപ്പിക്കുന്നു. പൊതു താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനുമുള്ള വഴികൾ ഇരുനേതാക്കളും അവലോകനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.