ദുബൈ: ദുബൈയിലെ അൽഖൂസ് ക്രിയേറ്റിവ് സോൺ വികസനത്തിെൻറ ഭാഗമായി അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടങ്ങൾ ഉപയോഗിക്കുന്നവർക്ക് രണ്ടുവർഷം വരെ വാടകയിളവ് പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. ദുബൈ നഗരത്തിലെ അൽഖൂസ് പ്രദേശത്തിെൻറ ഒരു ഭാഗം അൽഖൂസ് ക്രിയേറ്റിവ് സോൺ എന്ന പേരിൽ ക്രിയാത്മകരംഗത്ത് സംഗമിക്കുന്ന മേഖലയായി പരിവർത്തിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വാടകയിളവ് പ്രഖ്യാപിച്ചത്. വികസനത്തിെൻറ ഭാഗമായി അറ്റകുറ്റപ്പണി നടത്തുകയോ പൊളിച്ചുപണിയുകയോ ചെയ്യുന്ന കെട്ടിടത്തിലുള്ള സ്ഥാപനങ്ങൾക്ക് രണ്ടുവർഷം വരെ വാടക ഒഴിവാക്കാനാണ് തീരുമാനം. ഏപ്രിലിലാണ് അൽഖൂസ് പ്രദേശത്തെ സംയോജിതവും സമഗ്രവുമായ ക്രിയാത്മക പ്രവർത്തക മേഖലയാക്കാൻ ക്രിയേറ്റിവ് സോൺ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി നൂറുദിവസത്തെ പ്ലാനും പ്രഖ്യാപിച്ചിരുന്നു. ലോകമെമ്പാടുമുള്ള കലാകാരന്മാരെ ആകർഷിക്കുന്ന ആർട്ട്ഗാലറികൾ, തിയയറ്റുകൾ, സ്പോർട്സ് കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ എന്നിവയാണ് ഈ സോണിലുണ്ടാവുക. സിനിമ, സംഗീതം, സാംസ്കാരികം തുടങ്ങിയ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ക്രിയേറ്റിവ് സോണിൽ പ്രവർത്തിക്കുക. ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വാടകയിളവ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.