Posted On
date_range Updated On
date_range മുദൈബിയിൽ രണ്ടു ദശലക്ഷം റിയാലിെൻറ ജലവിതരണ പദ്ധതി
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബിയിൽ രണ്ടു ദശലക്ഷം റിയാലിലധികം ചെലവ് വരുന്ന ജലവിതരണ പദ്ധതി നിർമാണം ആരംഭിച്ചു. സിനാവിലാണ് നിർമാണം ആരംഭിച്ചതെന്ന് ഒമാൻ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ സർവിസസ് കമ്പനി അറിയിച്ചു.
നിയാബത്ത് സിനാവിലെ പ്രധാന മേഖലകളിലേക്ക് ജലവിതരണം നടത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് കമ്പനിയുടെ പ്രോജക്ട് മാനേജർ ബദർ ബിൻ സാലം അൽ റബാനി പറഞ്ഞു. പദ്ധതിക്കായി പരിസ്ഥിതി സംരക്ഷണം കൂടി ലക്ഷ്യം വെച്ച് ഉന്നത ഗുണനിലവാരമുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെയുള്ള പോളി എഥിലീൻ പൈപ്പുകളാണ് പദ്ധതിക്ക് ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.