Posted On
date_range Updated On
date_range 15,380 കുപ്പി മദ്യവുമായി രണ്ട് ഇന്ത്യക്കാർ ഒമാനിൽ പിടിയിൽ
മസ്കത്ത്: വലിയ അളവില് മദ്യം ശേഖരവുമായി രണ്ട് ഇന്ത്യൻ പ്രവാസി തൊഴിലാളികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന് ബാത്തിന ഗവര്ണറേറ്റിലെ സുഹാർ വിലായത്തിലാണ് സംഭവം.
15,380 കുപ്പി മദ്യമാണ് കംപ്ലൈന്റ്സ് ആന്റ് റിസ്ക് അസ്സസ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില് പിടിച്ചെടുത്തതെന്ന് റോയല് ഒമാന് പൊലീസ് പ്രസ്താവനയില് പറഞ്ഞു.
താമസ കെട്ടിടത്തില് ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. പ്രതികള്ക്കെതിരെ നിയമ നടപടികള് സ്വീകരിച്ചു വരികയാണ്.
പിടികൂടിയ മദ്യശേഖരം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.