Posted On
date_range Updated On
date_range സീബിൽ ടാങ്കറിന് തീ പിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ സീബ് വിലായത്തിൽ ടാങ്കർ ലോറിക്ക് തീ പിടിച്ച് രണ്ടുപേർ മരിച്ചു. അൽജിഫ്‌നൈൻ ഏരിയയിലാണ് ദാരുണമായ സംഭവം. അപകടത്തിൽപ്പെട്ടവർ ഏത് രാജ്യക്കാരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം നടന്നയുടനെ സ്ഥലത്തെത്തിയ മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഗ്നിശമന സേനാംഗങ്ങൾ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളരെ സാഹസപ്പെട്ടാണ് തീ അണച്ചത്. തീപിടിത്തത്തിനുള്ള കാരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.