Posted On
date_range Updated On
date_range കോവിഡ്: തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: ഒമാനിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി ഷുക്കൂര്‍ (58) ആണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് ആറ് ദിവസത്തോളം മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു.
റൂവി എം.ബി.ഡിയിലെ പെട്രോൾ സ്‌റ്റേഷനില്‍ കാര്‍ വാഷിംഗ് വിഭാഗം ജീവനക്കാരനായിരുന്നു. 24 വര്‍ഷത്തോളമായി ഒമാനിലുള്ള ഷുക്കൂർ ഡിസംബറില്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. റഹീമയാണ് ഭാര്യ. ഖദീജ തസ്‌നീം, മുഹമ്മദ് അദ്‌നാന്‍ എന്നിവരാണ് മക്കൾ. മൃതദേഹം അമിറാത്തില്‍ ഖബറടക്കി. കോവിഡ് ബാധിച്ച് ഒമാനിൽ മരിക്കുന്ന 34ാമത്തെ മലയാളിയാണ് ഷുക്കൂര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.