ഒ​മാ​ൻ മെ​ഡി​ക്ക​ൽ സ്‌​പെ​ഷാ​ലി​റ്റി ബോ​ർ​ഡും സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ​ർ​വ​ക​ലാ​ശാ​ല​യും സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പി​ടു​ന്നു

ഫിസിഷ്യന്മാർക്ക് എസ്‌.ക്യുവിൽ ​പരിശീലന പരിപാടികളൊരുക്കും

മ​സ്‌​ക​ത്ത്​: വി​വി​ധ മെ​ഡി​ക്ക​ൽ സ്‌​പെ​ഷാ​ലി​റ്റി​ക​ളി​ൽ ഫെ​ലോ​ഷി​പ് പ്രോ​ഗ്രാ​മു​ക​ൾ (പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ) ആ​രം​ഭി​ക്കാ​ൻ ഒ​മാ​ൻ മെ​ഡി​ക്ക​ൽ സ്‌​പെ​ഷാ​ലി​റ്റി ബോ​ർ​ഡും (ഒ.​എം.​എ​സ്‌.​ബി) സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ​ർ​വ​ക​ലാ​ശാ​ല​യും (എ​സ്‌.​ക്യു) സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. ഒ.​എം.​എ​സ്.​ബി സി.​ഇ.​ഒ ഡോ.​ഹി​ലാ​ൽ ബി​ൻ അ​ലി അ​ൽ സ​ബ്തി, എ​സ്‌.​ക്യു വൈ​സ് ചാ​ൻ​സ​ല​ർ സ​യ്യി​ദ് ഡോ. ​ഫ​ഹ​ദ് അ​ൽ ജു​ല​ന്ദ അ​ൽ സ​ഈ​ദ്​ എ​ന്നി​വ​രാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്. ഒ‌.​എം‌.​എ​സ്‌.​ബി​യു​ടെ നി​ർ​ദി​ഷ്ട മാ​ന​ദ​ണ്ഡ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ഹോ​സ്പി​റ്റ​ലി​ൽ ഫെ​ലോ​ഷി​പ് പ്രോ​ഗ്രാ​മു​ക​ൾ ഒ​രു​ക്കും. ഒ​മാ​നി ഫി​സി​ഷ്യ​ന്മാ​രെ പ​രി​ശീ​ലി​പ്പി​ക്കാ​നും അ​വ​രു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ക​രാ​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. മെ​ഡി​ക്ക​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന്​ ഒ.​എം.​എ​സ്‌.​ബി അം​ഗീ​ക​രി​ച്ച പ്ര​ധാ​ന​പ്പെ​ട്ട പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ എ​സ്‌.​ക്യു. നൂ​ത​ന മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. 

Tags:    
News Summary - Training programs for physicians will be provided at SQ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.