അൽ ഖുവൈർ സർവീസ് റോഡിൽ ഗതാഗത നിയന്ത്രണം; നവംബർ നാലു മുതൽ ക്രമീകരണം

മസ്‌കത്ത്: റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി മസ്‌കത്തിലെ അൽ ഖുവൈർ സർവീസ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റിയാണ് പുതിയ ഗതാഗത ക്രമീകരണം പ്രഖ്യാപിച്ചത്. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ നിന്ന് അൽ ഖുവൈർ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇവിടെ വൺവേ ഗതാഗത സംവിധാനമായിരിക്കും.

അബ്ദുൽ മുനീം അൽ സവാവി പള്ളിക്ക് മുമ്പുള്ള ജങ്ഷൻ വരെയാണ് ഈ ക്രമീകരണം. നിർമാണ പ്രവൃത്തികളുടെ ഭാഗമായി പള്ളിക്ക് മുന്നിലുള്ള സർവീസ് റോഡിന്റെ ഇരുവശങ്ങളും പൂർണമായി അടച്ചിടും. നവംബർ നാലു മുതൽ പുതിയ ഗതാഗത ക്രമീകരണം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ഗതാഗത സൂചനകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും മസ്‌കത്ത് മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.

Tags:    
News Summary - Traffic Control in Al Khuwair Service Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.