സ​ലാ​ല പു​സ്ത​ക​മേ​ള​ക്ക് സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​ത്ത് കോം​പ്ല​ക്‌​സി​ൽ തു​ട​ക്ക​മാ​യ​പ്പോ​ൾ

ടൂ​റി​സം: കാ​മ്പ​യി​നു​മാ​യി ഒ​മ്രാ​ൻ ഗ്രൂ​പ്

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​യു​ടെ ഉ​ണ​ർ​വി​ന്​ കാ​മ്പ​യി​നു​മാ​യി ഒ​മ്രാ​ൻ ഗ്രൂ​പ്. 'ഇ​ൻ ഒ​മാ​ൻ'​എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന ടൂ​റി​സം പ്ര​മോ​ഷ​ന​ൽ കാ​മ്പ​യി​ന്റെ നാ​ലാം പ​തി​പ്പി​നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്ക​മാ​യ​ത്. രാ​ജ്യ​ത്തെ സു​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളും ആ​ക​ർ​ഷ​ണ​ങ്ങ​ളും മ​റ്റും ആ​സ്വ​ദി​ക്കാ​ൻ സ്വ​ദേ​ശി​​ക​ളെ​യും താ​മ​സ​ക്കാ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ വേ​ന​ൽ​ക്കാ​ല​ത്ത് ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രം മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് ല​ക്ഷ്യം. കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി പ്ര​​ത്യേ​ക ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചു. ഒ​മ്രാ​ൻ ഗ്രൂ​പ്പി​ന്‍റെ രാ​ജ്യ​ത്തു​ട​നീ​ളം വ്യ​പി​ച്ച്​ കി​ട​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലും താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി. റി​ഫ്ര​ഷ്, റി​ലാ​ക്സ്, എ​ൻ​ജോ​യ്, റി​ക്രി​യേ​റ്റ്​ എ​ന്നി​ങ്ങ​നെ നാ​ലു​​പാ​ക്കേ​ജു​ക​ളാ​ണ്​ ത​യാ​റാ​ക്കി​യ​ത്.

Tags:    
News Summary - Tourism: Omran Group with campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.